എട്ടാം ക്ലാസ്സ് വരെ ഇനി കലോല്‍സവ ഫണ്ടു പിരിവില്ല

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സുവരെ കുട്ടികളില്‍നിന്ന് യാതൊരു ഫീസും പിരിക്കാന്‍ പാടില്ലാത്തതിനാല്‍ അവരില്‍ നിന്നും കലോല്‍സവ ഫണ്ടോ സ്പെഷല്‍ഫീസോ പിരിക്കാന്‍ പാടില്ല
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഇവിടെ ക്ലിക്ക്ചെയ്യുക

വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കം ഐ.സി.ടി ട്രെയിനിംഗ്

വിദ്യാഭ്യാസമേഖലയില്‍ വിവരവിനിമയ സാങ്കേതിക വിദ്യയുടെ (I C T) ഉപയോഗം മൂലം വരുത്തിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിന് വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന  മുഴുവന്‍ ആളുകള്‍ക്കം ഐ.സി.ടി ട്രെയിനിംഗ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

IT@School Data Collection Format

സര്‍,
      ഐ.ടി@ സ്കൂള്‍ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളില്‍ നിന്നും ഐ.ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നു. ചുവടെക്കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ഗൂഗിള്‍ ഡോക്യുമെന്റില്‍ ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത്  SUBMIT ചെയ്യുക




SITC സംഗമം തുടങ്ങി


ഐടി@സ്കൂള്‍ പദ്ധതി ഇനി രക്ഷിതാക്കളിലേക്കും

                സ്കൂളുകളിലെ ഐടി ക്ലബുകളിലൂടെ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരെക്കൂടി ഉപയോഗിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഐടി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കേണ്ട ഐടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി ജില്ലയില്‍ സംഘടിപ്പിച്ച സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


                 കോഴിക്കോട് ജില്ലാ പ്രോജക്റ്റ് ഓഫീസിലുള്ള എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററില്‍ നടന്ന എസ്ഐ.ടി.സി ശില്പശാലയില്‍ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള 70 സ്കൂള്‍ ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ പങ്കെടുത്തു. വിജയന്‍ കാഞ്ഞിരങ്ങാട്ട് സ്വാഗതം പറഞ്ഞു. പ്രിയ വി.എം അധ്യക്ഷയായിരുന്നു. ജില്ലാ കോ ഓഡിനേറ്റര്‍ വി.കെ ബാബു വിഷയാവതരണം നടത്തി. 23, 24 തിയ്യതികളില്‍ താമരശ്ശേരി , വടകര വിദ്യാഭ്യാസ ജില്ലയിലെ SITC സംഗമം എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററില്‍നടക്കും

SITC സംഗമം അടിയന്തിരം

സര്‍,
      22.06.2011 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വടകര വിദ്യാഭ്യാസ ജില്ലയിലെ ഐ.ടി കോ ഓഡിനേറ്റര്‍ മാരുടെ യോഗം ( SITC സംഗമം) 24.06.2011 വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ച വിവരം അറിയിക്കുന്നു. മറ്റ് വിദ്യാഭ്യാസ ജില്ലയിലെ SITC സംഗമം മുന്‍പ് അറിയിച്ച ദിവസങ്ങളില്‍ത്തന്നെ നടക്കും
                                                   ജില്ലാ കോ ഓഡിനേറ്റര്‍

പത്താം ക്ലാസ്സിലേക്ക് പുതിയ പഠന വിഭവങ്ങള്‍


ഐ.ടി@സ്കൂള്‍ പ്രോജക്റ്റ് പത്താംക്ലാസ്സിലെ പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങള്‍ക്കായി തയ്യാറാക്കിയ ഐ.സിടി പഠന സാമഗ്രികള്‍ ലഭിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക. ഇവ ക്ലാസ്സ് മുറിയില്‍ ഉപയോഗിക്കാന്‍ മറക്കരുതേ. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.
           


സൈബര്‍ മലയാളത്തിന്റെ പുതിയ പച്ചപ്പുകള്‍


ഐതിഹ്യമാലയിലെ കഥകള്‍ വിക്കിഗ്രന്ഥശാലയില്‍


സുഹൃത്തുക്കളെ,

ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.

മലയാളം ഇ ബുക്സ്  എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചത്.  അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ്ലൈന്‍ സിഡിയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളില്  അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് ഒരു വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.

വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡി സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.

വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോലുള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ  പ്രിയപ്പെട്ട  പുസ്തകങ്ങള്‍  ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍. അതുകൊണ്ട്  നിങ്ങളുടെ ഒഴിവുസമയങ്ങളില് കുറച്ച്  വിക്കിഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. :)