റംസാന്‍ ആശംസകള്‍

വ്രതവിശുദ്ധിയുടെ ഒരുമാസത്തിനു ശേഷം വിരുന്നെത്തുന്ന നന്മയുടെ, സമഭാവനയുടെ, സാഹോദര്യത്തിന്റെ റംസാന്‍.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ റംസാന്‍ ആശംസകള്‍

ഓണാവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍ പരിശീലനം


ഐ.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍ സിനിമ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. 2011സപ്തംബര്‍ 5,6,7,17 തിയ്യതികളില്‍ വിവിധസ്കൂളുകളില്‍ പരിശീലനം നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു്  
                         ഇവിടെ ക്ലിക്ക് ചെയ്യുക.

രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി പരിശീലനം

ഐ.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഐ.സി.ടി പരിശീലനത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം തിരൂരങ്ങാടി ഗവര്‍മ്മെണ്ട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ 20.08.2011ന് ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ.പി കെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. 21.08.2011 മുതല്‍ 13.09.2011വരെയുള്ള ദിവസങ്ങളിലേതെങ്കിലും  കേരളത്തിലെ മുഴുവന്‍ ഹൈസ്കൂളുകളിലും ഏകദിന ഐ.സി.ടി അവബോധ ക്ലാസ്സ് നടക്കും. തുടര്‍ന്ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനമായ സപ്തംബര്‍ 17ന് രക്ഷിതാക്കള്‍ക്കുള്ള ഏകദിന ഐ.സി.ടി പരിശീലനം നടക്കും.

ചിത്രകലാ അധ്യാപകര്‍ക്ക് ആനിമേഷന്‍ പരിശീലനം

ജില്ലയിലെ ചിത്രകലാ അധ്യാപകര്‍ക്ക് ആഗസ്ത് മാസം 23 മുതല്‍ 3 ദിവസം കോഴിക്കോട് ഐ.ടി.@ സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ വച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്  ആനിമേഷന്‍ പരിശീലനം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ ഓണാവധിക്കാലത്ത്     ( സപ്തംബര്‍ 5,6,7 & 17 തിയതികളില്‍)  നടത്താനുദ്ദേശിക്കുന്ന കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ പരിശീലനത്തില്‍ ആര്‍.പി.മാരായി പങ്കെടുക്കാന്‍ തയാറായിരിക്കണം.അതിനാല്‍ അതിന് തയ്യാറുള്ളവര്‍ മാത്രമേ ഈ പരിശീലനത്തില്‍ പങ്കെടുക്കാവൂ. ഈ നിബന്ധനക്ക് വിധേയമായി പങ്കെടുക്കാന്‍ താത്പര്യമുള്ള ചിത്രകലാ അധ്യാപകര്‍ 20.8.2011 ശനിയാഴ്ച നടക്കുന്ന അവരുടെ ക്ലസ്റ്റര്‍ മീറ്റിംഗില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.പേരിനൊപ്പം സ്കൂളിന്റെ പേര്,മൊബൈല്‍ നമ്പര്‍, റസിഡന്‍സ് ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ആനിമേഷന്‍ പരിശീലനത്തിന് വരുമ്പോള്‍ ഓരോ അധ്യാപകനും Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ലാപ്‌ടോപ്പ് കൊണ്ടുവരണം.
   മുകളില്‍ സൂചിപ്പിച്ച കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടുന്ന കുട്ടികളുടെ ലിസ്റ്റ്  സ്കൂളില്‍ തയ്യാറാക്കിവെക്കേണ്ടതാണ്.ഡിജിറ്റല്‍ പെയിന്റിംഗ് മല്‍സരം നടത്തി 1 മുതല്‍ 10 വരെ സ്ഥാനം നേടുന്നവരുടെ ഒരു ലിസ്റ്റാണ് തയ്യാറാക്കി വെക്കേണ്ടത്.കുട്ടികളെ പരിശീലനത്തിന് അയക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എറ്റവും ആദ്യം വരുന്ന നിശ്ചിത എണ്ണം കുട്ടികളെ ആവശ്യപ്പെടുന്ന കേന്ദ്രത്തിലേക്ക് അയച്ചാല്‍ മതി.പരിശീലനത്തിന് വരുമ്പോള്‍ Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ലാപ്‌ടോപ്പ് കൊണ്ടുവരണം.രണ്ട് കുട്ടികള്‍ക്ക് ഒരു ലാപ്‌ടോപ്പ്
എന്ന ക്രമത്തില്‍.നിങ്ങളുടെ സ്കൂളില്‍ ഇതിനകം ആനിമേഷന്‍ പരിശീലനം ലഭിച്ച കുട്ടികളുണ്ടെങ്കില്‍ അവരെ ഈ പരിശീലനത്തല്‍ സ്റ്റഡന്റ് ആര്‍.പി.മാരായി പങ്കെടുക്കാനായി ആവശ്യപ്പെടുമ്പോള്‍ പങ്കെടുപ്പിക്കണം.ഈ കാര്യം അവരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

Question Paper-ല്‍ നിന്ന് ആവശ്യമായ ഭാഗം കോപ്പി ചെയ്ത് Customised Question Paper നിര്‍മിക്കാന്‍ ഒരു വഴി

  1. Application – Graphics --- PDF Editor തുറക്കുക.
  2. File – Open (Browse ചെയ്ത് നിങ്ങളുടെ Question Paper തുറക്കുക)
  3. View – Next page ഉപയോഗിച്ച് ആവശ്യമായ പേജില്‍ എത്തുക. (Next Page, Previous Page തുടങ്ങിയ short cut buttons പച്ച നിറത്തില്‍ ടൂള്‍ ബാറില്‍ ഉണ്ട്. അതും ഉപയോഗിക്കാം)
  4. Edit – Select all objects ക്ളിക്ക് ചെയ്യുക. (ഇതിന്റെ short cut button ടൂള്‍ ബാറില്‍ ഉണ്ട്. അതും ഉപയോഗിക്കാം)
  5. ആവശ്യമായ ഭാഗം ഈ ടൂള്‍ ഉപയോഗിച്ച് സെലക്ട് ചെയ്യുക (Selection കഴിഞ്ഞ് അത്രയും ഭാഗം മഞ്ഞ നിറത്തില്‍ കാണുന്നത് വരെ കാത്തിരിക്കുക)
  6. മഞ്ഞ നിറത്തില്‍ കാണുന്ന സെലക്ട് ചെയ്ത ഭാഗത്തിന്റെ മുകളില്‍ Right Click ചെയ്ത് അതിലെ രണ്ടാമത്തെ Option ആയ Save Selected area as image ക്ളിക്ക് ചെയ്യുക.
  7. ഒരു പേരും കൂടെ .bmp എക്സ്റ്റെന്‍ഷനും കൊടുത്ത് നിശ്ചിത ഫോള്‍ഡറില്‍ സേവ് ചെയ്യുക. (ഉദാഹരണമായി ഒന്നാമത്തെ ചോദ്യമാണങ്കില്‍ 1.bmp എന്ന പേരില്‍ സേവ് ചെയ്യുക)
  8. ഇതുപോലെ ആവശ്യമായ മറ്റു ചോദ്യങ്ങളും സേവ് ചെയ്യുക.
  9. ശേഷം Applications --- Office –OpenOffice Word Processor തുറക്കുക.
  10. Insert – Picture – from file വഴി നേരത്തെ സേവ് ചെയ്ത bmp images ഓരോന്നായി insert ചെയ്യുക.
  11. എല്ലാ ചോദ്യങ്ങളും insert ചെയ്ത് alignment-ഉം ചോദ്യപേപ്പറിന്റെ Headingഉം കൊടുത്ത് ഭംഗിയാക്കി പ്രിന്റ് ചെയ്യുക.
സംശയങ്ങള്‍ക്ക് വിളിക്കാം (സുരേഷ് .എസ്. ആര്‍ 9447460005)

Head Master ,SITC ഏകദിന ശില്പശാല

മലയാള പത്രങ്ങള്‍ വായിക്കാന്‍ ഫോണ്ട് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ഇവിടെ ക്ലിക്ക് ചെയ്യുക
കേരള ഗവണ്‍മെന്റിന്റെ UID Programme,Sampoorna Data Entry, Parental Awareness Program എന്നിവ സ്കൂളില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് Head Master , SITC എന്നിവര്‍ക്കായി ഒരു ഏകദിന ശില്പശാല നടക്കുന്നു. തിയ്യതി, സമയം എന്നിവ താഴെ ചേര്‍ക്കുന്നു.

ക്രമ
നമ്പര്‍
തിയ്യതി സ്ഥലം പങ്കെടുക്കേണ്ടവര്‍
1 16/08/11 GGHSS Balussery Balussery,Perambra
SubDistricts
2 17/08/11 MKHMMO VHSS Mukkom Mukkom, Kunnamangalam
Sub Districts
3 17/08/11 GHSS Koduvally Koduvally,Thamarassery
Sub Districts
4 16/08/11 GVHSS Boys Koyilandy Melady, Koyilandy
Sub Districts
5 16/08/11 GHSS Kuttyadi Kunnummal, Nadapuram
Sub Districts
6 17/08/11 St.Antony's HS Vadakara Vatakara, Thodannur,
Chompala Sub Districts
7 16/08/11
DRC Kozhikode
Schools Outside Corporation Area
8 17/08/11
St.Josephs Anglo Indian Girls HSS
Schools Inside Corporation Area
9