ഉബുണ്ടു 10.04 ല്‍ ഫയര്‍ഫോക്സ് ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്,

ഇവിടെ നിന്നും firefox-upgrade.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. 

ഡൗ​ണ്‍ലോഡ് ചെയ്ത ഫയല്‍ Extract ചെയ്യുക.
തുറന്നിരിക്കുന്ന ബ്രൗസറുകള്‍ എല്ലാം അടച്ച ശേഷം Extract ചെയ്ത ഫോള്‍ഡററിലെ upgrade-firefox.sh എന്ന ഫയല്‍ ഡബ്ള്‍ക്ലിക്ക് ചെയ്ത് Run in Terminal ല്‍ ക്ലിക്ക് ചെയ്യുക. (ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ Help.pdf ല്‍ നല്‍കിയിട്ടുണ്ട്)

ഫയര്‍ഫോക്സിന്റെ 29 വേര്‍ഷന്‍ മുതല്‍ മെനുബാര്‍ ദൃശ്യമല്ല.  മെനു ബാര്‍ ആവശ്യമെങ്കില്‍ ടൈറ്റില്‍ ബാറിനു തൊട്ടു താഴെ റൈറ്റ് ക്ലിക്ക് ചെയ്ത ശേഷം മെനു ബാര്‍ ചെക് ചെയ്താല്‍ മതി