വാര്‍ത്തകള്‍ ചുരുക്കത്തില്‍

2018-19 അധ്യയന വര്‍ഷത്തെ ഹൈസ്ക്കൂളിലെ അർദ്ധ വാർഷിക ഐ.ടി പരീക്ഷ - സംബന്ധിച്ച സര്‍ക്കുലര്‍ Downloads ല്‍

2018-19 കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേള നവംബര്‍ 14,15 തിയ്യതികളില്‍ കാരന്തൂര്‍ മര്‍ക്കസ് HSS

ജില്ലാതല ഐ.ടി. ക്വിസ് മത്സരം നവംബര്‍ 5 ന് 

Govt.Model HSS Kozhikode

സര്‍ക്കുലര്‍ Downloads ല്‍






School Hi-Tech programme ല്‍ ലഭിച്ചിട്ടുള്ള ഉപകരണങ്ങള്‍ 5 വര്‍ഷം വാറണ്ടി ഉള്ളവയാണ്. (Laptop Battery ഉള്‍പ്പെടെ) ഈ കാലയളവില്‍ ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിച്ചു തരുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണ്. htspms.keltron.in എന്ന സൈറ്റില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. 
3 ദിവസത്തിനകം പ്രതികരണമില്ലെങ്കില്‍ 1800-425-6200  എന്ന നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണ്.  എന്നിട്ടും പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ KITE KOZHIKODE  ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.(Phone : 0495-2376543)

ഇന്‍സ്റ്റാള്‍ ഫെസ്റ്റ്


ഗാന്ധി ജയന്തി ദിനത്തില്‍ ആവേശമായി ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
 
           സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ വ്യാപനത്തിനായി കൈറ്റിന്റെ (ഐ ടി @ സ്കൂള്‍ പ്രോജക്റ്റ് ) നേതൃത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാലേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ കൈറ്റിന്റെ ജില്ലാ ഓഫീസില്‍ നടന്ന പരിപാടി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തു. കൈറ്റ് വൈസ് ചെയര്‍മാന്‍ ശ്രീ. അന്‍വര്‍ സാദത്ത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പദ്ധതി വിശദീകരണം നടത്തി.

          സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പൊതുജനങ്ങളും ജീവനക്കാരും വിദ്യാര്‍ത്ഥികളും കൊണ്ടുവന്ന 52ഓളം കമ്പ്യൂട്ടറുകളില്‍ ഉബുണ്ടു 14.04, 16.04 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി
 
          ഐ ടി @ സ്കൂള്‍ ജില്ലാ കോ ഓഡിനേറ്റര്‍ വി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ജില്ലാ കോ ഓഡിനേറ്റര്‍മാരായ ബാബു വി കെ, സുരേഷ് എസ് ആര്‍, പ്രിയ വി എം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായ വിവിധ ക്ലാസ്സുകള്‍ നടന്നു. മാസ്റ്റര്‍ ട്രെയിനര്‍മാരായ പോള്‍ കെ ജെ, പ്രമോദ് കെ വി, സുരേഷ് എസ് ആര്‍, നൗഫല്‍ കെ പി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു